കബഡിക്ക് പിന്നാലെ ക്രിക്കറ്റിലേക്ക്; തമിഴിൽ വീണ്ടും സ്പോർട്സ് ആക്ഷനുമായി ഷെയ്ൻ നിഗം

പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലിയുടെ മുൻ അസിസ്റ്റന്റായ ജഗൻ പെരിയസാമിയാണ് സംവിധാനം നിർവഹിക്കുന്നത്

കബഡിക്ക് പിന്നാലെ ക്രിക്കറ്റിലേക്ക്; തമിഴിൽ വീണ്ടും സ്പോർട്സ് ആക്ഷനുമായി ഷെയ്ൻ നിഗം
കബഡിക്ക് പിന്നാലെ ക്രിക്കറ്റിലേക്ക്; തമിഴിൽ വീണ്ടും സ്പോർട്സ് ആക്ഷനുമായി ഷെയ്ൻ നിഗം

മലയാളത്തിന്റെ പ്രിയതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഷെയ്ൻ28’ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പശ്ചാത്തലമാക്കയൊരുങ്ങുന്ന ഈ സ്പോർട്സ് ആക്ഷൻ ചിത്രം മാസ്സ് സ്റ്റുഡിയോസ് നിർമ്മിക്കുന്നു. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലിയുടെ മുൻ അസിസ്റ്റന്റായ ജഗൻ പെരിയസാമിയാണ് സംവിധാനം നിർവഹിക്കുന്നത്. കഥ കേട്ടയുടൻ തന്നെ ഷെയ്ൻ അഭിനയിക്കാൻ സമ്മതം മൂളി ഡേറ്റ് നൽകിയെന്നതാണ് പ്രോജക്ടിന്റെ പ്രധാന പ്രത്യേകത.

‘മദ്രാസ്‌കാരൻ’ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച ഷെയ്ൻ ഇതിനോടകം കബഡി പശ്ചാത്തലമായ ‘ബൾട്ടി’യിലും അഭിനയിച്ചിട്ടുണ്ട്. ‘ഷെയ്ൻ28’ കൂടി എത്തുമ്പോൾ താരത്തിന്റെ മറ്റൊരു സ്പോർട്സ് പ്രമേയ ചിത്രമായി ഇത് മാറുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ൻ തമിഴ് സിനിമയിൽ തന്റെ ചുവടുറപ്പിക്കുകയാണ്.

Also Read:ദേശീയ പുരസ്‌കാര ജേതാവും ഗായകനുമായ നരേഷ് അയ്യർ വിവാഹിതനായി; ആശംസകളുമായി സംഗീതലോകം

ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. എഡിറ്റിംഗ്: റാമർ, ഛായാഗ്രഹണം: രസമതി, കലാസംവിധാനം: അയ്യപ്പൻ, വസ്ത്രാലങ്കാരം: ലേഖ മോഹൻ, വിഎഫ്എക്സ്: ഹോഴ്സ്മാൻ വിഎഫ്എക്സ് ഇന്ത്യ, ബിജിഎം: ശ്രീനാഥ് വിജയ്, റാപ്പ്: എംസി റൂഡ്, സൗണ്ട് ഡിസൈൻ: സി.ആർ. ഷാൻ, മിക്സിങ് & മാസ്റ്ററിങ്: റഹ്മത്തുള്ള എ.എം.

മാസ്സ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മോഹൻ ജി ആണ്. പി.ആർ.ഒമാരായി സതീഷ് (എസ്2 മീഡിയ), വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ പ്രവർത്തിക്കുന്നു. ചിത്രത്തിലെ മറ്റ് താരനിരയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പുറത്തുവരും.

Share Email
Top