ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ കൈലാഷ്, വസീം എന്നിവരാണ് പോലീസ് പിടിയിലായത്. വിദേശ വനിതയെ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതികളിൽ ഒരാളായ കൈലാഷ് ഇരയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയും ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
ഇരയുടെ പരാതിയെത്തുടർന്ന് ഡൽഹി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അറിയിക്കുകയും ചെയ്തു.
Also Read : പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച; 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു
പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ വസുന്ധരയിൽ താമസിക്കുന്ന കൈലാഷ് ഇൻസ്റ്റഗ്രാം റീലുകൾ നിർമ്മിക്കുന്ന വ്യക്തിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് കൈലാഷ് ഇരയുമായി ബന്ധപ്പെട്ടത്. മഹാരാഷ്ട്രയിലും ഗോവയിലും സന്ദർശനത്തിനെത്തിയ ഇര കൈലാഷിനെ ബന്ധപ്പെടുകയും തന്നെ കാണാൻ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് എന്ന് പറഞ്ഞ കൈലാഷ് ഡൽഹി സന്ദർശിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഇര ഡൽഹിയിലെത്തി മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. അവരുടെ ക്ഷണപ്രകാരം കൈലാഷ് തന്റെ സുഹൃത്ത് വസീമിനൊപ്പം ഹോട്ടലിൽ അവരെ സന്ദർശിക്കുകയായിരുന്നു. മൂവരും മദ്യം കഴിച്ചതിന് ശേഷം, ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നു, എന്നാണ് ഇരയുടെ മൊഴി.