കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളി യുവതികളെ സെക്‌സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി

കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളി യുവതികളെ സെക്‌സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി

കോഴിക്കോട്: കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ സെക്‌സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി. ഫേസ് ബുക്കില്‍ പരസ്യം നല്‍കിയാണ് കോഴിക്കോട്, തൃശൂര്‍, എറണാകുളം സ്വദേശികളായ മൂവര്‍ സംഘം തട്ടിപ്പ് നടത്തുന്നത്. ലൈംഗിക വൃത്തിയ്ക്ക് വിസമ്മതിച്ച മലയാളി യുവതിയുടെ കൈ തിളച്ച വെള്ളത്തില്‍ മുക്കിയെന്നും കാസറഗോഡ് സ്വദേശിനി വെളിപ്പെടുത്തി.

മാര്‍ച്ച് നാലിന് ആണ് കാസറഗോഡ് സ്വദേശിനി കുവൈറ്റില്‍ എത്തിയത്. ഹോം നഴ്‌സ്, നഴ്‌സിങ് തസ്തികയിലേക്ക് യുവതികളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് തട്ടിപ്പ് സംഘത്തെ ബന്ധപ്പെടുന്നത്. എറണാകുളം സ്വദേശിയായ ഷാഹുല്‍ ആണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും, കുവൈറ്റില്‍ എത്തിയ ശേഷമുള്ള അനുഭവം വിവരിക്കാന്‍ കഴിയില്ലെന്നും കാസറഗോഡ് സ്വദേശിനി പറഞ്ഞു.

മലപ്പുറം സ്വദേശിനി തട്ടിപ്പ് സംഘത്തിന് സഹായവുമായി കുവൈറ്റിലുണ്ടെന്നും യുവതി പറയുന്നു. തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട യുവതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതി കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി. സംഭവത്തില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Top