രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള മുൻനിര മ്യൂച്വൽ ഫണ്ട് പദ്ധതികളിലൊന്നായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ സ്മോൾ ക്യാപ് ഫണ്ടിന്റെ ആസ്തി 14,000 കോടി രൂപ പിന്നിട്ടു. ഉയർന്ന വളർച്ചാ സാധ്യതയുള്ളതും സാമ്പത്തികമായി മികച്ച അടിത്തറയുള്ളതുമായ കമ്പനികളിൽ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്ന ശൈലിയാണ് ഈ ഫണ്ട് പിന്തുടരുന്നത്.
ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ ഫണ്ടിന് സാധിച്ചിട്ടുണ്ട്. 20 വർഷത്തെ പ്രവർത്തന കാലയളവിൽ ഒറ്റത്തവണ നിക്ഷേപം 18 ഇരട്ടിയിലേറെ വളർച്ചയാണ് നൽകിയത്. അതേസമയം, സ്മോൾ ക്യാപ് വിപണിയിലെ ഉയർന്ന ചാഞ്ചാട്ടങ്ങളെ റുപ്പി-കോസ്റ്റ് ആവറേജിങ്ങിലൂടെ പ്രതിരോധിച്ച്, 15 വർഷത്തെ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ വലിയൊരു തുക കോമ്പൗണ്ടിങ് കരുത്തോടെ സൃഷ്ടിക്കാൻ നിക്ഷേപകർക്ക് കഴിഞ്ഞിട്ടുണ്ട്. 15 വർഷത്തെ കാലയളവിലും ഫണ്ട് ആരംഭിച്ചതു മുതലും ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി സ്മോൾക്യാപ് 250 ഇൻഡക്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫണ്ടിന് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






