യൂറോപ്പിനെ കാക്കാന്‍ അമേരിക്കയില്ല, നാലാമത്തെ ആണവ വ്യോമതാവളം തുറന്ന് ഫ്രാന്‍സ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂറോപ്പിനെതിരെ വലിയ തോതിലുള്ള യുദ്ധം റഷ്യ അഴിച്ചുവിടുമെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്സ്യൂയില്‍-സെന്റ്-സോവൂര്‍ ബേസില്‍ 2011 വരെ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് വിമാനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.

യൂറോപ്പിനെ കാക്കാന്‍ അമേരിക്കയില്ല, നാലാമത്തെ ആണവ വ്യോമതാവളം തുറന്ന് ഫ്രാന്‍സ്
യൂറോപ്പിനെ കാക്കാന്‍ അമേരിക്കയില്ല, നാലാമത്തെ ആണവ വ്യോമതാവളം തുറന്ന് ഫ്രാന്‍സ്

2035 ല്‍ ജര്‍മ്മനിയുമായുള്ള അതിര്‍ത്തിയില്‍ സൂപ്പര്‍സോണിക് ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ലക്സ്യൂയില്‍-സെന്റ്-സോവൂര്‍ എയര്‍ബേസില്‍ വെച്ചായിരുന്നു മാക്രോണ്‍ ഈ കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പില്‍ നിന്നും യുക്രെയ്‌നില്‍ നിന്നും അമേരിക്ക ശ്രദ്ധ മാറ്റുന്നതിനിടയിലാണ് ഈ നീക്കം. ഭാവി സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന് നന്നായി അറിയാം. 2035 ആകുമ്പോഴേക്കും, അടുത്ത തലമുറ റാഫേല്‍ യുദ്ധവിമാനവും അതിന്റെ ഹൈപ്പര്‍സോണിക് ന്യൂക്ലിയര്‍ മിസൈലും ഉള്‍ക്കൊള്ളുന്ന ആദ്യ താവളമായിരിക്കും ലക്സ്യൂയില്‍ ഉണ്ടാവുക എന്നും മാക്രോണ്‍ പറഞ്ഞു.

Also Read: ബലൂചിസ്ഥാന്‍ അടുത്ത ബംഗ്ലാദേശാവുമോ?. നെഞ്ചിടിപ്പോടെ പാക്കിസ്ഥാനും ചൈനയും

ഫ്രാന്‍സിന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ നിര്‍ണായക ഭാഗമാണിതെന്നും മാക്രോണ്‍ വ്യക്തമാക്കി. ഡസ്സോള്‍ട്ട് ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത നാലാം തലമുറ ഫ്രഞ്ച് യുദ്ധവിമാനമായ ഡസ്സോള്‍ട്ട് റാഫേല്‍ 2000 മുതല്‍ ഫ്രാന്‍സ് വ്യോമസേനയില്‍ സേവനത്തിലാണ്. ഇതിന്റെ നാവിക വകഭേദമായ റാഫേല്‍ എം, ഫ്രഞ്ച് നാവികസേനയുടെ പ്രാഥമിക യുദ്ധവിമാനമായി പ്രവര്‍ത്തിക്കുന്നു. ആഫ്റ്റര്‍ബേണര്‍ ഇല്ലാതെ തന്നെ സൂപ്പര്‍സോണിക് വേഗതയില്‍ പറക്കാനും 400 മീറ്റര്‍ വരെ ഉയരമില്ലാത്ത റണ്‍വേകളില്‍ നിന്ന് പറന്നുയരാനും റാഫേലിന് കഴിയും. രണ്ട് എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്.

ലക്സ്യൂയില്‍-ലെസ്-ബെയ്ന്‍സിനടുത്തുള്ള എയര്‍ബേസില്‍ രണ്ട് പുതിയ റാഫേല്‍ സ്‌ക്വാഡ്രണുകള്‍, ഏകദേശം 40 വിമാനങ്ങള്‍ എന്നിവ സ്ഥാപിക്കും. ഇവയ്ക്ക് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് 1.5 ബില്യണ്‍ യൂറോ ആധുനികവല്‍ക്കരണ ധനസഹായവും ലഭ്യമാകും. ഏകദേശം 2,000 സൈനികരും സിവിലിയന്‍ ഉദ്യോഗസ്ഥരും ഈ ബേസില്‍ നിലയുറപ്പിക്കുമെന്നും മാക്രോണ്‍ പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍, ഫ്രാന്‍സ് റാഫേലുകള്‍ക്കുള്ള ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് മാക്രോണ്‍ സ്ഥിരീകരിച്ചു. യൂറോപ്പിന്റെ നിലവിലെ സൈനിക തയ്യാറെടുപ്പിന്റെ അഭാവത്തില്‍ റഷ്യയില്‍ നിന്ന് ഉയരാനിടയുള്ള ഭീഷണിയെക്കുറിച്ച് പാശ്ചാത്യ നേതാക്കളും പ്രതിരോധ ഉദ്യോഗസ്ഥരും ആവലാതിപ്പെടുന്നുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂറോപ്പിനെതിരെ വലിയ തോതിലുള്ള യുദ്ധം റഷ്യ അഴിച്ചുവിടുമെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്സ്യൂയില്‍-സെന്റ്-സോവൂര്‍ ബേസില്‍ 2011 വരെ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് വിമാനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. ലക്സ്യൂയില്‍ വ്യോമതാവളം അഭൂതപൂര്‍വമായ രീതിയില്‍ നവീകരിക്കാനും ഫ്രാന്‍സിന്റെ ആണവ പ്രതിരോധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും മാക്രോണ്‍ പറഞ്ഞു. 2022 ല്‍ റഷ്യക്കും യുക്രെയ്നുമിടയില്‍ തുറന്ന ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഫ്രാന്‍സ് വര്‍ദ്ധിച്ചുവരുന്ന അപകടകരവും അനിശ്ചിതത്വമുള്ളതുമായ ഒരു ലോകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് റഷ്യയെ പേരെടുത്ത് പരാമര്‍ശിക്കാതെ മാക്രോണ്‍ പറഞ്ഞു.

ജര്‍മ്മനിയെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളെയും സംരക്ഷിക്കുന്നതിനായി ഫ്രാന്‍സിന് ആണവായുധ ശേഖരം വിപുലീകരിക്കാമെന്ന് ജര്‍മ്മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ആരംഭിക്കുമെന്നും മാക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ ‘സൈനികവല്‍ക്കരണ’ പരിപാടികളെ വീണ്ടുവിചാരമില്ലാത്തതും വഷളാക്കുന്നതുമായ ഒന്നായി റഷ്യ അപലപിച്ചു. ‘ബ്രസ്സല്‍സിലും യൂറോപ്യന്‍ തലസ്ഥാനങ്ങളിലും ഇപ്പോള്‍ കാണുന്ന ഏറ്റുമുട്ടല്‍ പദ്ധതികളും യുക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് തടസ്സമാകുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഈ മാസം ആദ്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Emmanuel Macron

ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്ററില്‍ താഴെ അകലെയുള്ള ഒരു വ്യോമതാവളത്തില്‍ ആധുനിക ആണവ മിസൈലുകള്‍ സൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തന്ത്രപരമായ സൂചനയാണ്. ഭൂഖണ്ഡത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഫ്രാന്‍സിന്റെ ആണവ പ്രതിരോധത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജര്‍മ്മനിയുടെ ചാന്‍സലര്‍-ഇന്‍-വെയിറ്റിംഗ് ഫ്രെഡറിക് മെര്‍സ് പറഞ്ഞതിന് പിന്നാലെയാണിത്. ഇപ്പോള്‍ ഫ്രാന്‍സ് 1.5 ബില്യണ്‍ യൂറോ നിക്ഷേപിക്കും, 2035 ആകുമ്പോഴേക്കും ഈ ബേസില്‍ എ5 റാഫേല്‍ യുദ്ധവിമാനങ്ങളും അടച4ഏ എയര്‍-ലോഞ്ച്ഡ് ഹൈപ്പര്‍സോണിക് ന്യൂക്ലിയര്‍ മിസൈലുകളും സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം 2,000 ആയി ഇരട്ടിയാക്കും.

Also Read: അടിക്ക് തിരിച്ചടി, അമേരിക്കൻ പടക്കപ്പലിനെ തരിപ്പണമാക്കി യെമൻ

ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ഫ്രാന്‍സ് കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമെന്ന് മാക്രോണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ എണ്ണം നല്‍കാതെ തന്നെ ഫ്രാന്‍സ് വ്യോമസേനയ്ക്ക് ഏകദേശം 20 എണ്ണം കൂടി ആവശ്യമാണെന്ന് സായുധ സേനാ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു മുമ്പ് പറഞ്ഞിരുന്നു. ഇത് 180 ലധികം യുദ്ധവിമാനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം ഒഴിവാക്കണമെങ്കില്‍, നമ്മുടെ രാജ്യവും നമ്മുടെ ഭൂഖണ്ഡവും സ്വയം പ്രതിരോധിക്കുകയും സജ്ജീകരിക്കുകയും തയ്യാറെടുക്കുകയും വേണമെന്നാണ്,’ മാക്രോണ്‍ പറഞ്ഞത്. രാജ്യത്തിന്റെ പുനഃസജ്ജീകരണത്തെക്കുറിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
Top