CMDRF

പിറന്നാള്‍ ദിന ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നാലാം ക്ലാസുകാരന്‍

പിറന്നാള്‍ ദിന ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നാലാം ക്ലാസുകാരന്‍
പിറന്നാള്‍ ദിന ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നാലാം ക്ലാസുകാരന്‍

ചേര്‍ത്തല: പിറന്നാള്‍ ദിന ആഘോഷങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്കപ്പൊട്ടിച്ച 5055 രൂപ സംഭാവന നല്‍കി കൃഷ്ണരാജ് എന്ന നാലാം ക്ലാസ്സുകാരന്‍. ഹെഡ്മിസ്‌ട്രെസ് സീത ടീച്ചറും, പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപ് വേണു ചേര്‍ന്ന് തുക ഏറ്റു വാങ്ങി. ചടങ്ങില്‍ സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ബി.വിനോദ് പങ്കെടുത്തു. ചേര്‍ത്തല പുഷ്പ വിലാസത്തില്‍ അഡ്വ. പി എസ് സുരരാജിന്റെയും ഹരിപ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജസിന്തയുടെയും മകനാണ്. സഹോദരി കൃഷ്ണഗാഥ ഇതേ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.

Top