ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാലു പേർ പിടിയിൽ

വാണിജ്യ ആവശ്യങ്ങൾക്കാണ് ഞണ്ടുകളെ പിടികൂടിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാലു പേർ പിടിയിൽ
ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാലു പേർ പിടിയിൽ

മനാമ: 364 കിലോ​ഗ്രാം വരുന്ന ഞണ്ടുകളെ അനധികൃതമായി പിടികൂടിയ നാലു പേർ പിടിയിൽ. ബം​ഗ്ലാദേശികളാണ് അറസ്റ്റിലായത്. ബഹ്റൈനിലെ സംരക്ഷിത സമുദ്ര മേഖലയിൽ നിന്ന് അനധികൃതമായി ഇവർ മത്സ്യബന്ധനം നടത്തുകയായിരുന്നു. സംരക്ഷിത മേഖലകളിൽ മത്സ്യബന്ധനം നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

ഇതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ പരിശോധനയിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന ഇവരെ പിടികൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കാണ് ഞണ്ടുകളെ പിടികൂടിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. രണ്ട് ബോട്ടും മത്സ്യ ബന്ധനത്തിന് ഉപയോ​ഗിച്ചിരുന്ന ഉപകരണങ്ങളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.

Also Read: ഷാ​ർ​ജ​യി​ൽ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇനി അനുമതി വേണം

അതേസമയം, ഇവരിൽ നിന്നും പിടിച്ചെടുത്ത ഞണ്ടുകളെ പൊതു ലേലത്തിൽ വിറ്റു. ഇതിൽ നിന്നുള്ള വരുമാനം നീതി, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലേക്ക് പോകുമെന്നും അധികൃതർ അറിയിച്ചു.

Share Email
Top