12 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

ക​മ്പം​മെ​ട്ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ്​ ഈ ക​ഞ്ചാ​​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

12 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ
12 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

കു​മ​ളി: 12 കി​ലോ ക​ഞ്ചാ​വു​മാ​യി ആണ് നാലു യു​വാ​ക്ക​ളെ ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ത​മി​ഴ്​​നാ​ട്​ ക​മ്പം, കു​ര​ങ്ക​മാ​യ​ൻ തെ​രു​വി​ൽ സു​ജി​ത് കു​മാ​ർ (26) മ​ധു​ര ഉ​ശി​ലം​പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് പാ​ണ്ടി (22) കി​ഷോ​ർ നാ​ഥ് (27) എ​ഴു​മ​ലൈ സ്വ​ദേ​ശി സു​രേ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ക​മ്പം ഇ​ൻ​സ്പെ​ക്ട​ർ മു​ത്തു​ല​ക്ഷ്മി, എ​സ്.​ഐ ദേ​വ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

സു​ജി​ത് കു​മാ​ർ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്ആ​ന്ധ്ര, ശി​ലു​ക്ക​ല്ലൂ​ർ പേ​ട്ട​യി​ൽ സു​ഭാ​നി എ​ന്ന ആ​ളി​ൽ നി​ന്നാ​ണ് എന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Also Read: ആദ്യം വശീകരിച്ച് പീഡിപ്പിക്കും! ശേഷം സ്വർണവും പണവും കവരും; യുവാവ് അറസ്റ്റിൽ

ക​മ്പം​മെ​ട്ട് റോ​ഡ​രി​കി​ലെ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി ചാ​ക്കി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​വുന്നത്. ക​മ്പം​മെ​ട്ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ്​ ഈ ക​ഞ്ചാ​​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Top