പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

പെർഫ്യൂം കുപ്പികളിലെ എക്സ്​പെയറി ഡേറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ​പരി​ക്കേറ്റു. പാൽഘർ ജില്ലയിലെ ഒരു ഫ്ലാറ്റിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പെർഫ്യൂം കുപ്പികളിലെ എക്സ്​പെയറി ഡേറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

മുംബൈയുടെ പ്രാന്ത പ്രദേശമായ നലാസോപോരയിലെ റോഷ്ണി അപ്പാർട്ട്മെന്റിൽ 112ാം നമ്പർ മുറിയിലാണ് അപകടം. മാഹിർ വഡാർ(41), സുനിത വഡാർ(38), കുമാർ ഹർഷവർധൻ വഡാർ(9), കുമാരി ഹർഷദ വഡാർ(14) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളെ ലൈഫ് കെയർ ആശുപത്രിയിലും മറ്റുള്ളവരെ ഓസ്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Also Read: തമിഴ്‌നാട്ടിൽ സ്ത്രീകളെ ഉപദ്രവിച്ചാൽ ഇനി ശിക്ഷ കനക്കും; നിയമഭേദഗതി ബിൽ അവതരിപ്പിച്ചു

അടുത്തിടെ മഹാരാഷ്ട്രയിൽ വാഷിങ്മെഷീൻ പൊട്ടിത്തെറിച്ച് അപകടം നടന്നിരുന്നു. വാസിയിലാണ് സംഭവം. അപകടം സമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Share Email
Top