ഭൂമിക്കരികിലേക്ക് പാഞ്ഞടുത്ത് നാല് ഛിന്നഗ്രഹങ്ങള്‍; മുന്നറിയിപ്പുമായി നാസ

നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നാല് ഛിന്നഗ്രഹങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്

ഭൂമിക്കരികിലേക്ക് പാഞ്ഞടുത്ത് നാല് ഛിന്നഗ്രഹങ്ങള്‍; മുന്നറിയിപ്പുമായി നാസ
ഭൂമിക്കരികിലേക്ക് പാഞ്ഞടുത്ത് നാല് ഛിന്നഗ്രഹങ്ങള്‍; മുന്നറിയിപ്പുമായി നാസ

കാലിഫോര്‍ണിയ: നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് (ഫെബ്രുവരി 16) ഭൂമിക്കരികില്‍ എത്തുമെന്ന് മുന്നറിയിപ്പ് നൽകി നാസ. എന്നാൽ ഛിന്നഗ്രഹങ്ങളെല്ലാം ഭൂമിയെ സ്പർശിക്കാതെ കടന്നുപോകും എന്നാണ് അനുമാനം. എങ്കിലും നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നാല് ഛിന്നഗ്രഹങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

  1. 2025 ബിഎക്സ്1

ഒരു വിമാനത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2025 ബിഎക്സ്1 ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിക്കരികിലെത്തുന്നവയില്‍ ഒന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 150 അടിയാണ് 2025 ബിഎക്സ്1 ഛിന്നഗ്രഹത്തിന്റെ വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തത്തെമ്പോള്‍ പോലും 1,720,000 മൈല്‍ അകലം ഭൂമിയുമായി ഈ ഛിന്നഗ്രഹത്തിനുണ്ടാകും.

  1. 2004 എക്സ്ജി

ഏകദേശം 160 അടി വ്യാസമുള്ള 2004 എക്സ്ജി ഛിന്നഗ്രഹവും ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകും. ഒരു വിമാനത്തിന്‍റെ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2004 എക്സ്ജി ഛിന്നഗ്രഹം 3,710,000 മൈല്‍ അകലത്തിലായിരിക്കും.

Also Read: പുതിയ എ.ഐ മോഡൽ പുറത്തിറക്കി ഗൂഗിൾ

  1. 2024 യുഡി26

ഇന്നെത്തുന്ന ഛിന്നഗ്രഹങ്ങളിലെ ഏറ്റവും ഭീമന്‍റെ പേര് 2024 യുഡി26 എന്നാണ്. ഒരു സ്റ്റേഡിയത്തിന്‍റെ അഥവാ ഏകദേശം 850 അടിയാണ് 2024 യുഡി26 ഛിന്നഗ്രഹത്തിന് നാസ കണക്കാക്കുന്ന വ്യാസം. ഭൂമിയില്‍ നിന്ന് 3,990,000 മൈല്‍ അകലത്തിലൂടെ 2024 യുഡി26 കടന്നുപോകുമെന്ന് കണക്കുകൂട്ടുന്നു.

  1. 2025 സിഒ1

ഏകദേശം 78 അടിയാണ്, 2025 സിഒ1 ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഭൂമിയില്‍ നിന്ന് 4,310,000 മൈല്‍ എന്ന സുരക്ഷിത അകലത്തിലൂടെ 2025 സിഒ1 കടന്നുപോകും എന്ന നാസയുടെ അറിയിപ്പും ആശ്വാസ വാര്‍ത്തയാണ്.

Share Email
Top