ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ നട്‍വർ സിങ്(93) അന്തരിച്ചു. ശനിയാഴ് രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘനാളായി അസുഖബാധിതനായിരുന്നു. 2004-2005 കാലത്ത് ഒന്നാം യു.പി.എ. സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. 1984-ൽ പത്മഭൂഷൺ ലഭിച്ചു.