പാലക്കാട്: കടുവ സെൻസസ് ഡ്യൂട്ടിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് ദാരുണമായ സംഭവം നടന്നത്. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റായ കാളിമുത്തുവാണ് മരിച്ചത്.
സെൻസസ് നടപടികൾക്കിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിനെത്തുടർന്ന് ആർ.ആർ.ടി. സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്താനായത്.






