മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങി; അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങി; അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

ഇന്ന് രാത്രി 9.20ന് പുറപ്പെടേണ്ട വിമാനത്തിലാണ് മന്ത്രി കുവൈത്തിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. അവസാന നിമിഷം വരെ കാത്തു എന്നാല്‍ യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തില്‍ തുടരുകയാണ്.

കുവൈത്ത് തീപിടിത്തത്തില്‍ ഏറ്റവും അധികം മരണപ്പെട്ടത് മലയാളികളാണ്. 49 ഇന്ത്യക്കാര്‍ മരിച്ചു, ഓരോ മരണവും വേദനിപ്പിക്കുന്നതാണ്. വിവിധ ആശുപത്രികളിലായി നിരവധി ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. അവരുടെ കുടുംബങ്ങള്‍ അവര്‍ക്കൊപ്പമില്ല. ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇങ്ങനെ ഒരു സമീപനം കേന്ദ്രം സ്വീകരിച്ചത് വളരെ നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Top