ഭർത്താവും ഇടനിലക്കാരനും അവയവ കച്ചവടത്തിന് നിർബന്ധിച്ചു; ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ

ഭർത്താവും ഇടനിലക്കാരനും അവയവ കച്ചവടത്തിന് നിർബന്ധിച്ചു; ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ; ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തൽ. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.

പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ഇവരെ വൃക്കദാനത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നെടുംപൊയിൽ 24ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി.

വൃക്ക ദാനം ചെയ്യാൻ ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത് ഒമ്പത് ലക്ഷം രൂപയാണ്. അവയവ വിൽപനയിൽനിന്ന് പിന്മാറിയതിനു പിന്നാലെ വധഭീഷണിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

Top