തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി. ലൈസൻസില്ലാതെ ഭക്ഷണം നൽകുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.






