CMDRF

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസ്

സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തു

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസ്
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസ്

മുംബൈ: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ താനെ നഗരത്തിനടുത്തുള്ള സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികൾക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടു. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് കുട്ടികളെ കൽവ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ 12 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.

Also Read: ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു

സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top