‘പുഷ്പ 2’; അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!

ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ ഇന്ത്യയിൽ 1381 കോടിയാണ്

‘പുഷ്പ 2’; അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!
‘പുഷ്പ 2’; അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!

ല്ലു അർജുൻ നായകനായ പുഷ്പ 2 ദ റൂള്‍ ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലാണ് പുഷ്പ 2 സ്ടട്രീം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വന്‍ ഒടിടി ഡീലാണ് പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും നെറ്റ്ഫ്ലിക്സും തമ്മില്‍ നടന്നത് എന്നാണ് വിവരം. ചിത്രം തീയറ്റര്‍ റണ്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ചിത്രത്തിന്‍റെ അവസാന കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.

ബാഹുബലി 2-നെ പിന്തള്ളി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ചരിത്രം പുഷ്പ 2 സൃഷ്ടിച്ചു. ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ ഇന്ത്യയിൽ 1381 കോടിയാണ്. ആഗോളതലത്തിൽ, ദംഗൽ, ബാഹുബലി 2 എന്നിവയ്ക്ക് പിന്നിൽ മൂന്നാമതാണ് കളക്ഷനില്‍ ചിത്രം. മൊത്തം 1642 കോടി കോടിയാണ് ചിത്രത്തിന്‍റെ ഗ്രോസ് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share Email
Top