പുഷ്പ 2; അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ വേർഷൻ റിലീസിന്!

ജപ്പാനിൽ വെച്ചുള്ള അല്ലു അർജുന്റെ ഇൻട്രൊഡക്ഷൻ സീനിലെ സംഘട്ടനരംഗത്തെ പറ്റിയും ധാരാളം ആശയക്കുഴപ്പങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു

പുഷ്പ 2; അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ വേർഷൻ റിലീസിന്!
പുഷ്പ 2; അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ വേർഷൻ റിലീസിന്!

അല്ലു അർജുൻ നായകനായ പുഷ്പക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പുഷ്പ ഫാൻസിന് പുതിയ സന്തോഷ വാർത്ത എത്തിരിയിക്കുകയാണ്. ഇത് വരെ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്ന 20 മിനുട്ട് വരുന്ന അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൂന്നര മണിക്കൂറിന് മുകളിൽ ദൈർഘ്യം വരുന്നതിനാൽ, ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കേണ്ടി വന്നിരുന്നു. പുഷ്പയുടെ ട്രൈലറിൽ ഉണ്ടായിരുന്ന ചില ഷോട്ടുകൾ സിനിമയിൽ ഉൾപ്പെടുത്താതിൽ അല്ലു അർജുൻ ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. കൂടാതെ ജപ്പാനിൽ വെച്ചുള്ള അല്ലു അർജുന്റെ ഇൻട്രൊഡക്ഷൻ സീനിലെ സംഘട്ടനരംഗത്തെ പറ്റിയും ധാരാളം ആശയക്കുഴപ്പങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.

Also Read: ബറോസ് മൂന്നാം വാരത്തിലേക്ക്; കേരളത്തിൽ നിന്ന് നേടിയത് ?

ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ പതിപ്പിന്റെ അറിയിപ്പ് പോസ്റ്ററാണ് വൈറലാവുന്നത്. ഒരു ഫൈറ്റ് സീനിലെ ഗെറ്റപ്പിലാണ് അല്ലു അർജുനെ ഉള്ളത്. മാത്രമല്ല സീനിന്റെ അന്ത്യത്തിൽ കടലിലേക്ക് വീഴുന്ന രംഗത്തിന്റെ തുടർച്ച പോലെ നനഞ്ഞൊലിച്ചാണ് അല്ലു അർജുൻ നിൽക്കുന്നത്. പോസ്റ്റർ റിലീസ് ചെയ്തതോടെ പലവിധ നിഗമനങ്ങളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Share Email
Top