വിമാന ടിക്കറ്റുകൾ ഇനി 48 മണിക്കൂറിനുള്ളിൽ ‘പൈസ പോകാതെ’ റദ്ദാക്കാം! ഡിജിസിഎയുടെ വൻ മാറ്റം

ടിക്കറ്റ് റീഫണ്ട്, കാൻസലേഷൻ സംബന്ധിച്ച ചട്ടങ്ങൾ കൂടുതൽ യാത്രക്കാർക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

വിമാന ടിക്കറ്റുകൾ ഇനി 48 മണിക്കൂറിനുള്ളിൽ ‘പൈസ പോകാതെ’ റദ്ദാക്കാം! ഡിജിസിഎയുടെ വൻ മാറ്റം
വിമാന ടിക്കറ്റുകൾ ഇനി 48 മണിക്കൂറിനുള്ളിൽ ‘പൈസ പോകാതെ’ റദ്ദാക്കാം! ഡിജിസിഎയുടെ വൻ മാറ്റം

വിമാനയാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന മാറ്റങ്ങളുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാർജുകളില്ലാതെ ടിക്കറ്റുകൾ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി ബുക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സുപ്രധാന പരിഷ്‌കാരമാണ് ഡിജിസിഎ കൊണ്ടുവരുന്നത്.

ടിക്കറ്റ് റീഫണ്ട്, കാൻസലേഷൻ സംബന്ധിച്ച ചട്ടങ്ങൾ കൂടുതൽ യാത്രക്കാർക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനായുള്ള കരടുരേഖ തയ്യാറായിക്കഴിഞ്ഞു. ഈ സൗകര്യം നിലവിൽ വരുന്നതോടെ ടിക്കറ്റിന്റെ തുക പൂർണമായും യാത്രക്കാർക്ക് തിരികെ ലഭിക്കും. ഈ നിയമം എല്ലാ എയർലൈനുകൾക്കും ബാധകമാകും.

Also Read: ബെംഗളൂരുവിൽ വളർത്തുനായക്ക് നേരെ ക്രൂരത: വീട്ടുജോലിക്കാരി നായയെ നിലത്തടിച്ച് കൊന്നു; കേസെടുത്ത് പോലീസ്

പ്രധാന നിബന്ധനകൾ ശ്രദ്ധിക്കുക

സൗജന്യ റദ്ദാക്കൽ (ഫ്രീ കാൻസലേഷൻ) സൗകര്യം ലഭിക്കുന്നതിന് യാത്രക്കാർ ചില നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്:

ആഭ്യന്തര സർവീസുകൾ: വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് 5 ദിവസമെങ്കിലും മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

അന്താരാഷ്ട്ര സർവീസുകൾ: വിമാനം പുറപ്പെടുന്നതിന് 15 ദിവസം മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

ഈ സമയപരിധിക്കുള്ളിൽ അല്ലാതെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, യാത്രക്കാർ നിലവിലുള്ള കാൻസലേഷൻ ചാർജുകൾ നൽകേണ്ടിവരും.

Share Email
Top