ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി, കണ്ടെത്താനുള്ള അവസാന ശ്രമവുമായി മലേഷ്യ

ലോകത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ അല്ലെങ്കിൽ ദുരൂഹതകളിൽ ഒന്നാണ് എം.എച്ച് 370 എന്ന വിമാനം. 2014 മാർച്ച് 8 ന് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറക്കുന്നതിനിടെയാണ് എയർലൈൻസ് അപ്രതിക്ഷമാകുന്നത്. ഇപ്പോഴിതാ വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുകയാണ്.

ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി, കണ്ടെത്താനുള്ള അവസാന ശ്രമവുമായി മലേഷ്യ
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി, കണ്ടെത്താനുള്ള അവസാന ശ്രമവുമായി മലേഷ്യ

239 പേരുമായി 10 വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ ലൈന്‍സ് എം.എച്ച് 370 എന്ന വിമാനം ഓര്‍മ്മയുണ്ടോ.. ലോകത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ അല്ലെങ്കില്‍ ദുരൂഹതകളില്‍ ഒന്നാണ് എം.എച്ച് 370 എന്ന വിമാനം. 2014 മാര്‍ച്ച് 8 ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ലൈന്‍സ് അപ്രത്യക്ഷമാകുന്നത്. ഇപ്പോഴിതാ വിമാനത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങുകയാണ്. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്ത് വിമാനം തകര്‍ന്നുവീണുവെന്നാണ് നിലവിലെ പ്രതീക്ഷകള്‍.

Also Read: പുതിയ സിറിയയെ ഇസ്രയേല്‍ ഭയക്കണം, കരുക്കള്‍ നീക്കി നെതന്യാഹു

അമേരിക്ക ആസ്ഥാനമായുള്ള മറൈന്‍ റോബോട്ടിക്‌സ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയാണ് തിരച്ചില്‍ നടത്തുക. 70 മില്യണ്‍ ഡോളറാണ് ഇതിനായി ഇവര്‍ക്ക് നല്‍കുക. കമ്പനിയുമായുള്ള നിബന്ധനകളും വ്യവസ്ഥകളും മന്ത്രിസഭ അംഗീകരിച്ചതായി മലേഷ്യയുടെ ഗതാഗത മന്ത്രി ആന്റണി ലോക്ക് അറിയിച്ചു. തിരച്ചില്‍ പ്രവര്‍ത്തനം തുടരാനും MH370 യാത്രക്കാരുടെ കുടുംബങ്ങളോട് മറുപടി പറയാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റി നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഗതാഗതമന്ത്രി ലോക്ക് നല്‍കുന്ന വിവരപ്രകാരം 15,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തായിരിക്കും വിമാനത്തിനായി തിരച്ചില്‍ നടത്തുക. മുമ്പ് മലേഷ്യ, ആസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ ഫലമൊന്നുമുണ്ടായില്ല.

വിമാനം പറന്നു തുടങ്ങി ഒരു മണിക്കൂറിനകം തന്നെ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഓഫായിരുന്നു. മിലിറ്ററി റഡാറുകളില്‍ വിമാനം മലേഷ്യയിലേക്ക് തിരികെ പറന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കാണാതായ വിമാനത്തിനായുള്ള തുടക്കത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ 26 രാജ്യങ്ങള്‍ ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ആഴ്ചകളോളം നടത്തിയ തിരച്ചില്‍ പരാജയപ്പെട്ടതിനു ശേഷം, വിമാനത്തിലെ ഇന്ധന ടാങ്കുകള്‍ മുഴുവന്‍ കാലിയാക്കുന്നതുവരെ പറന്ന വിമാനം, തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഇടിച്ചിറങ്ങിയതായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിനുശേഷം, ആഫ്രിക്കയുടെ തീരത്തും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപുകളിലും ഒലിച്ചുപോയതായി കരുതപ്പെടുന്ന കുറച്ച് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പറയപ്പെടുന്നു.

Also Read: കരുത്തു കൂട്ടാന്‍ വിമാനവേധ ആയുധങ്ങള്‍, കൂട്ടിനു റഷ്യയും, ഡബിള്‍ സ്ട്രോങില്‍ ഉത്തരകൊറിയ

ലോക ചരിത്രത്തില്‍ ധാരാളം വിമാനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 18 നു ഹോണ്ടുറാസില്‍ വിമാനം അപകടത്തില്‍പ്പെട്ട് 12 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2025 തുടങ്ങിയപ്പോള്‍ അമേരിക്കയില്‍ തുടരെ തുടരെ വിമാനാപകടങ്ങളായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലെ ഉള്ള ഈ വ്യോമാപകടങ്ങള്‍ എന്തുകൊണ്ടായിരിക്കും സംഭവിക്കുന്നത്. 1997 മാര്‍ച്ച് 27-ന് സ്‌പെയിനിലെ ടെനറിഫ് വിമാനത്താവളത്തിലുണ്ടായ ദുരന്തമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച വിമാനാപകടമായി കണക്കാക്കുന്നത്. പിന്നീട് 1996 നവംബര്‍ 12-ന് ഡല്‍ഹിയിലെ ചക്രി ദര്‍ദിയിലുണ്ടായ ദുരന്തവും കേരളത്തില്‍ 2020-ല്‍ 21 പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂര്‍ അപകടവും എല്ലാം നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഉത്തരം കിട്ടാത്ത ഒരു അപകടമാണ് MH370യുടേത്.

Flight MH370

പല തരത്തിലുള്ള നിഗമനങ്ങളാണ് ഈ തിരോധാനത്തിന് പിന്നാലെ ഉയര്‍ന്ന് വന്നത്. വിമാനം അപ്രത്യക്ഷമായതിനുശേഷം, നിരവധി വലിയതോതിലുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും നിര്‍ണായക ഫലങ്ങളിലേക്ക് നയിച്ചില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നിവര്‍ നടത്തിയ ആദ്യ സംയുക്ത തിരച്ചില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചതായിരുന്നു. പക്ഷേ ഒന്നും കിട്ടാത്‌കൊണ്ട് 2017 ല്‍ അത് റദ്ദാക്കി. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും നീണ്ടുനില്‍ക്കുന്നതുമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് MH370 ന് വേണ്ടി നടത്തിയത്. തിരച്ചിലുകള്‍ പല തവണ നിര്‍ത്തി വെച്ചെങ്കിലും MH370 വിമാനത്തിലുണ്ടായിരുന്ന 239 പേരുടെ കുടുംബങ്ങളെ ദുരന്തം ഇപ്പോഴും പിന്തുടരുന്നുണ്ട്. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ചൈനയില്‍ നിന്നാണ്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന പുതിയ തിരച്ചില്‍ തുടങ്ങാന്‍ പോകുമ്പോള്‍ അതൊരു പക്ഷെ MH370 വിമാനത്തിന്റെ വിധി കണ്ടെത്താനുള്ള അവസാനത്തെ ശ്രമമായേക്കാം.

Share Email
Top