CMDRF

അഗ്നിവീർ സൈനികർക്ക് സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങൾ

അഗ്നിവീർ സൈനികർക്ക് സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങൾ
അഗ്നിവീർ സൈനികർക്ക് സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങൾ

അഗ്നിവീർ സൈനികർക്ക് സംസ്‌ഥാനത്തെ പൊലീസ്, സായുധ സേനാ വിഭാഗങ്ങളിൽ സംവരണം ഏർപ്പെടുത്തി അഞ്ച് സംസ്ഥാനങ്ങൾ. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ബിജെപി ഭരണക്കുന്ന ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രഖ്യാപനം നടത്തിയത്.

അഗ്നിവീറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തോട് ചേർന്നുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. യുപി പൊലീസ്, പിഎസി സേനകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിൽ അഗ്‌നിവീറുകൾക്ക് വെയിറ്റേജ് നൽകുമെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്. ഉത്തർപ്രദേശും ഉത്തരാഖണ്ഡും അഗ്നിവീറുകൾക്ക് സംവരണവും ഉത്തരാഖണ്ഡ് സർക്കാർ ജോലികളിൽ ക്വാട്ടയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടത്തിയ പ്രസംഗത്തിൽ അഗ്നിവീർ പദ്ധതിക്കെതിരായ രൂക്ഷ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയിരുന്നു. പിന്നാലെയാണ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. അഗ്നിവീർ പദ്ധതി സൈന്യത്തെ സദാ യുദ്ധസജ്ജമാക്കി നിർത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. അതേസമയം, മോദിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

Top