രാമനാഥപുരത്ത് വാഹനാപകടം! അഞ്ച് പേർക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം

രാമനാഥപുരത്ത് വാഹനാപകടം! അഞ്ച് പേർക്ക് ദാരുണാന്ത്യം
രാമനാഥപുരത്ത് വാഹനാപകടം! അഞ്ച് പേർക്ക് ദാരുണാന്ത്യം

മിഴ്‌നാട്ടിലെ രാമനാഥപുരം കീഴക്കരയിലുണ്ടായ കാറപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. മരിച്ച അഞ്ച് പേരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

റോഡിന് സമീപം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറിലേക്കാണ് രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. രണ്ട് കാറുകളിലുമായി ആകെ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ കൂട്ടിയിടിയാണ് അഞ്ച് പേരുടെ മരണത്തിനും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും കാരണമായത്.

Share Email
Top