സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്

കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് നടപടി

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.

Also Read: 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ ഈ ആവശ്യം ഉന്നയിക്കുകയും വിശദമായ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിരേഖ (DPR) തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ദേശീയപാത നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച പ്രധാന പാതകൾ ഇവയാണ്. രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് മലബാറിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂർ), കൊടുങ്ങല്ലൂർ – അങ്കമാലി റോഡ്, വൈപ്പിൻ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, ഇവയുടെയെല്ലാം പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ, കൊച്ചി – മധുര ദേശീയപാതയിൽ ഉൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമ്മാണത്തിനുള്ള പദ്ധതിരേഖയും നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ വികസനം ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്നും, ഇതിന് എല്ലാ സഹായവും നൽകിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

Share Email
Top