വരാനിരിക്കുന്നത് അഞ്ച് പുതിയ ഹോണ്ട കാറുകൾ!

വരാനിരിക്കുന്ന ഈ ഹോണ്ട കാറുകളുടെ പ്രധാന വിശദാംശങ്ങൾ പരിചയപ്പെടാം

വരാനിരിക്കുന്നത് അഞ്ച് പുതിയ ഹോണ്ട കാറുകൾ!
വരാനിരിക്കുന്നത് അഞ്ച് പുതിയ ഹോണ്ട കാറുകൾ!

ഹോണ്ട 2030 ഓടെ ഇന്ത്യയിൽ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാൻ പദ്ധതിയിടുന്നു. എലിവേറ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹന നിര, സബ്‌കോംപാക്റ്റ് എസ്‌യുവി, മൂന്ന് നിര എസ്‌യുവി, പുതുതലമുറ സിറ്റി, ZR-V തുടങ്ങിയ മോഡലുകൾ വരനാരിക്കുന്ന ഈ പുതിയ വാഹന നിരയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഈ ഹോണ്ട കാറുകളുടെ പ്രധാന വിശദാംശങ്ങൾ പരിചയപ്പെടാം.

പുതിയ ഹോണ്ട സിറ്റി

പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഹോണ്ട കാറുകളിലൊന്നാണ് പുതിയ ഹോണ്ട സിറ്റി. ഈ ജനപ്രിയ സെഡാൻ്റെ ആറാം തലമുറയുടെ ഉത്പാദനം 2028 മെയ് മാസത്തിൽ ആരംഭിക്കും. PF2 പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന രണ്ടാമത്തെ ഹോണ്ട മോഡലാണിത്.

ഹോണ്ട എലിവേറ്റ് ഇവി

എലിവേറ്റ് അധിഷ്‍ഠിത ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തും. പുതിയ നെയിംപ്ലേറ്റും ഡിസൈൻ ഭാഷയും ഉൾക്കൊള്ളുന്ന ബ്രാൻഡിൻ്റെ ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് മോഡലായിരിക്കും ഇത്. ഹോണ്ട എലിവേറ്റ് ഇവി എസിഇ (ഏഷ്യൻ കോംപാക്റ്റ് ഇലക്ട്രിക്) പദ്ധതിയുടെ ഭാഗമായിരിക്കും. ഇതിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ 50 മുതൽ 70 ശതമാനം കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നു.

Also Read: കിയ സിറോസിൻ്റെ വില വിവരങ്ങൾ

ഹോണ്ട ഇസെഡ്ആ‍ർ-വി

ഗ്ലോബൽ-സ്പെക്ക് ഹോണ്ട ZR-V ഹൈബ്രിഡ് എസ്‌യുവി ഒരു ഇന്ത്യൻ ലോഞ്ചിനായി പരിഗണനയിലാണ്. അംഗീകാരം ലഭിച്ചാൽ, 2026-ൽ മോഡൽ സിബിയു ആയി (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്) ഷോറൂമുകളിൽ എത്താൻ സാധ്യതയുണ്ട്. FWD, AWD എന്നീ രണ്ട് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും ലഭ്യമാകും. 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഹോണ്ട സെൻസിംഗ് സ്യൂട്ട് തുടങ്ങിയ സവിശേഷതകളുമായാണ് ഈ എസ്‌യുവി വരുന്നത്.

ഹോണ്ട 7-സീറ്റർ എസ്‌യുവി

ഇതിന്‍റെ ഉൽപ്പാദനം 2027 ഒക്ടോബറിൽ ആരംഭിക്കും. പുതിയ ഹോണ്ട എസ്‌യുവി എലിവേറ്റിൽ നിന്ന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി സെഡാനിൽ നിന്ന് ശക്തമായ ഹൈബ്രിഡ് പവർട്രെയിനും കടമെടുക്കാൻ സാധ്യതയുണ്ട്.

ഹോണ്ട സബ്കോംപാക്ട് എസ്‌യുവി


ഹോണ്ടയുടെ പുതിയ 7 സീറ്റർ എസ്‌യുവിക്കും പുതിയ സിറ്റിക്കും സമാനമായി, വരാനിരിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയും പിഎഫ് 2 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. വില കുറയ്ക്കുന്നതിനായി കമ്പനി പുതിയ സബ്-4 മീറ്റർ എസ്‌യുവിക്കായി എലിവേറ്റിൻ്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കാം.

Share Email
Top