നവരാത്രിക്ക് ഇത്തവണ തുടർച്ചയായ 5 ദിവസം അവധി! തിങ്കളാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

പൂജാവെപ്പ് ചടങ്ങുകൾ ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ടോടെ ആരംഭിക്കുന്നതിനാലാണ് ഒക്ടോബർ 19 തിങ്കളാഴ്ച കൂടി അവധി അനുവദിക്കണമെന്ന ആവശ്യം ഉയർന്നതും സർക്കാർ അംഗീകരിച്ചതും

നവരാത്രിക്ക് ഇത്തവണ തുടർച്ചയായ 5 ദിവസം അവധി! തിങ്കളാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്
നവരാത്രിക്ക് ഇത്തവണ തുടർച്ചയായ 5 ദിവസം അവധി! തിങ്കളാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച കൂടി സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.

പൂജാവെപ്പ് ചടങ്ങുകൾ ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ടോടെ ആരംഭിക്കുന്നതിനാലാണ് ഒക്ടോബർ 19 തിങ്കളാഴ്ച കൂടി അവധി അനുവദിക്കണമെന്ന ആവശ്യം ഉയർന്നതും സർക്കാർ അംഗീകരിച്ചതും. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി, 21-ന് വിജയദശമി എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഉത്തരവോടെ വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി 5 ദിവസത്തെ അവധിയാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കുക.

Share Email
Top