CMDRF

വന്ദേഭാരതിലെ ആദ്യത്തെ യാത്രാനുഭവം; എക്സിലെ പോസ്റ്റ് വൈറലാകുന്നു

വന്ദേഭാരതിലെ ആദ്യത്തെ യാത്രാനുഭവം; എക്സിലെ പോസ്റ്റ് വൈറലാകുന്നു
വന്ദേഭാരതിലെ ആദ്യത്തെ യാത്രാനുഭവം; എക്സിലെ പോസ്റ്റ് വൈറലാകുന്നു

ഗുജറാത്തില്‍ നിന്നുള്ള ഒരാള്‍ വന്ദേഭാരതില്‍ പെട്ട് പോയ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏപ്രില്‍ രണ്ടിനാണ് ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഭാര്യയെ സഹായിക്കുന്നതിനായി വന്ദേഭാരതില്‍ കയറിയ ആള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ പോവുകയായിരുന്നു. കോഷ എന്ന യുവതിയാണ് സംഭവം എക്‌സില്‍ പോസ്റ്റ് ചെയ്തത്.

‘തന്റെ അമ്മ തന്നെ കാണാനായാണ് വഡോദരയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ബുക്ക് ചെയ്തത്. ആദ്യമായിട്ടാണ് അമ്മ വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. രണ്ട് വലിയ ബാഗുകള്‍ അമ്മയ്ക്കുണ്ടായിരുന്നു. അച്ഛന്‍ ബാഗുകള്‍ ട്രെയിനിന് അകത്ത് വയ്ക്കാന്‍ കയറിയ സമയത്ത് വന്ദേഭാരതിന്റെ ഡോര്‍ ബീപ്പ് ശബ്ദം മുഴക്കുകയും അച്ഛനും അമ്മയ്ക്കും കാര്യം മനസിലാകുന്നതിന് മുമ്പ് ട്രെയിന്‍ നീങ്ങി തുടങ്ങുകയും ചെയ്തു.

ടിടിഇയെ കണ്ട് കണ്ട് കാര്യം പറഞ്ഞെങ്കിലും ട്രെയിന്‍ വേഗം കൈവരിച്ച് കഴിഞ്ഞതിനാല്‍ ഇനി രക്ഷയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അടുത്ത സ്റ്റേഷനായ സുറത്ത് വരെ അമ്മയ്ക്കും അച്ഛനും ഒന്നിച്ച് ഒരു പ്രീമിയം വന്ദേഭാരത് യാത്ര ലഭിച്ചു’വെന്നാണ് കോഷ എക്‌സില്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം തന്നെ വൈറലായി മാറി. രസകരമായ ഒരു കമന്റുകളാണ് പോസ്റ്റ് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Top