ജില്ലയിൽ തുടരുന്ന കനത്ത മഴയും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും പരിഗണിച്ച് കാസർകോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കേന്ദ്ര വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Also Read: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം! അമ്മയും പങ്കാളിയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.






