ഡൽഹിയിൽ ഇന്ന് ഇന്ത്യ-അഫ്ഗാൻ ആദ്യ ടി20 പോരാട്ടം; ഗംഭീറിനും ശ്രേയസിനും തലവേദനയായി ടീം സെലക്ഷൻ

വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം കാണാം

ഡൽഹിയിൽ ഇന്ന് ഇന്ത്യ-അഫ്ഗാൻ ആദ്യ ടി20 പോരാട്ടം; ഗംഭീറിനും ശ്രേയസിനും തലവേദനയായി ടീം സെലക്ഷൻ
ഡൽഹിയിൽ ഇന്ന് ഇന്ത്യ-അഫ്ഗാൻ ആദ്യ ടി20 പോരാട്ടം; ഗംഭീറിനും ശ്രേയസിനും തലവേദനയായി ടീം സെലക്ഷൻ

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം കാണാം.

ആദ്യ മത്സരത്തിനിറങ്ങുമ്പോൾ അന്തിമ ഇലവനെ തെരഞ്ഞെടുക്കുക എന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കടുത്ത വെല്ലുവിളിയാണ്. മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, കൗമാര താരം വൈഭവ് സൂര്യവംശി എന്നിവർ ഓപ്പണിംഗ് സ്ഥാനത്തിനായി രംഗത്തുണ്ട്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജുവും ഇഷാൻ കിഷനും തമ്മിലാണ് പ്രധാന മത്സരം. അതേസമയം പരിക്ക് മാറി സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്തുപകരും.

Also Read: ഇന്ത്യ ‘അതിഥി’, അഫ്ഗാൻ ‘ഹോം ടീം’..! ഡൽഹിയിൽ ഇന്ന് ഫ്രണ്ട്ഷിപ് കപ്പ് ആദ്യ ട്വന്റി20

അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരും ബൗളിംഗ് നിരയിൽ അണിനിരക്കും. മറുഭാഗത്ത് റഷീദ് ഖാൻ, മുഹമ്മദ് നബി, നൂർ അഹമ്മദ് എന്നീ ലോകോത്തര സ്പിന്നർമാരും റഹ്മാനുല്ല ഗുർബാസ്, അസ്മത്തുളള ഒമർസായി തുടങ്ങിയ അടിച്ചുതകർക്കുന്ന ബാറ്റർമാരുമടങ്ങുന്ന അഫ്ഗാനിസ്ഥാൻ നിര ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരാണ്.

Share Email
Top