കൊച്ചി: ഇന്ത്യന്‍ സിനിമ പ്രേമികൾക്കായി മൈന്‍ഡ് ബ്ലോയിങ് ആക്ഷന്‍ ത്രില്ലര്‍ അനുഭവം ഒരുക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ അവിന്‍ തെക്കിനിയത്ത്. അദ്ദേഹത്തിന്റെ പുതിയ സിനിമ ‘ഹെന്‍ഡ്രി’യാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാനായി എത്തുന്നത്. ഫ്‌ളോക്ക് ഗ്ലോബല്‍ സിനിമാറ്റിക്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം, ഇന്ത്യയില്‍ നിന്ന് നിര്‍മ്മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ നിര്‍മ്മിച്ച ലോകത്തെ ആദ്യ സിനിമ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങുന്നത്.
അവിന്‍ ഫ്‌ളോക് സ്റ്റുഡിയോസ് ഒരുക്കിയ വിഎഫ്എക്‌സ്, ഗ്രാഫിക്സുകള്‍ എന്നിവ സിനിമയുടെ സാങ്കേതിക മികവ് തെളിയിക്കുന്നതാണ്. ക്രിയേറ്റീവ് മേഖലയിലും പ്രൊഡക്ഷന്‍ പ്രക്രിയയിലും എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലൂടെ ഈ സിനിമ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ്. ദില്‍ഷേക് ജോസ്‌പോള്‍, ജെസ്വിന്‍, റോബിന്‍സ്, ബെനോ, ജെറിന്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിട്ടുണ്ട്.
Also Read: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം; സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചന്‍
സിനിമയുടെ കഥാപ്രമേയം സംബന്ധിച്ച അധിക വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ആവേശകരമായ ആക്ഷന്‍ അനുഭവം സമ്മാനിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് സൂചന. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമ, വ്യത്യസ്തതയും ടെക്നോളജിയുടെ സംയോജനവും കൊണ്ട് ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര സിനിമാ പ്രേക്ഷകരിലും വലിയ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ടീസര്‍, റിലീസ് തീയതി തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം.