ഡിസംബർ 18 മുതൽ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൂസിയാനയിലെ 65 കാരനാണ് മരിച്ചത്. പിന്നാലെയാണ് അമേരിക്കയിലെ H5N1 പക്ഷിപ്പനി ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
H5N1 പക്ഷിപ്പനി മൂലമുള്ള അമേരിക്കയിലെ ആദ്യ മരണം തിങ്കളാഴ്ചയാണ് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. രോഗം ഗുരുതരമാവൻ സാധ്യത കൂടുതലാണെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നാലാമത്തെ രാജ്യം ബ്രിക്സില്‍ ചേരുന്നു
പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യത കുറവാണ്. എന്നാൽ പക്ഷികൾ, കോഴി അല്ലെങ്കിൽ പശുക്കൾ എന്നിവയ്‌ക്കൊപ്പം ജോലി ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. അതുപോലെ അവയുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് അപകടസാധ്യത കൂടുതലാണെന്നും ലൂസിയാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
H5N1 നിരീക്ഷണ പരിപാടികൾക്കും ഗവേഷണത്തിനും വേണ്ടി ഫെഡറൽ ഗവൺമെൻ്റ് 306 മില്യൺ ഡോളർ അനുവദിച്ചിരുന്നു. പിന്നാലെയാണ് അമേരിക്കയിൽ പക്ഷിപ്പനി മൂലമുള്ള ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിക്കുന്നത്.