പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്; സംഭവത്തിനു പിന്നില്‍ ആംആദ്മിയെന്ന് കോണ്‍ഗ്രസ്

പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്; സംഭവത്തിനു പിന്നില്‍ ആംആദ്മിയെന്ന് കോണ്‍ഗ്രസ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ് ആക്രമണം. ആംആദ്മി സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആംആദ്മിപാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top