ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് തീപിടിത്തം. ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാള്‍ ഐസിയുവില്‍ വച്ച് മരിച്ചതായും അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. ഞായറാഴ് പുലര്‍ച്ചെയോടെ തീയണച്ചു. 16 അഗ്‌നിരക്ഷാ വാഹനങ്ങളാണ് തീയണയ്ക്കാനായെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജന്‍ സിലിണ്ടറുകളും തീപിടിത്തത്തില്‍ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്.

അതേസമയം, അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ രാജേഷ് പറഞ്ഞു.

Top