ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴത്ത് വൻ തീപിടിത്തം. ആക്രിക്കടയിലാണ് തീ പിടിച്ചത്. കനത്ത നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായിരിക്കുന്നത്. ഒരേക്കറോളം വ്യാപിച്ചു കിടക്കുന്ന ആക്രിക്കടയ്ക്കാണ് തീ പടർന്നത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അമ്പലപ്പുഴ കാക്കാഴത്ത് തീപിടിത്തം
തീ പടരാനുള്ള കാരണം വ്യക്തമല്ല

