ചാലക്കുടിയില്‍ പെയിന്റ് കടയില്‍ തീപിടിത്തം

കെട്ടിടത്തിൽ വലിയ തോതില്‍ തീ പടര്‍ന്നിട്ടുണ്ട് എന്നാണ് വിവരം

ചാലക്കുടിയില്‍ പെയിന്റ് കടയില്‍ തീപിടിത്തം
ചാലക്കുടിയില്‍ പെയിന്റ് കടയില്‍ തീപിടിത്തം

തൃശൂര്‍: നോര്‍ത്ത് ചാലക്കുടിയിലെ പെയിന്റ് കടയില്‍ വന്‍ തീപിടിത്തം. പെയിന്റ് ഹാർഡ്‌വെയർ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ അകത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കെട്ടിടത്തിൽ വലിയ തോതില്‍ തീ പടര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ഇതിന് തൊട്ടടുത്തായി ഒരു ഗ്യാസ് ഗോഡൗണും മറ്റ് കടകളും പ്രവർത്തിക്കുന്നുണ്ട്. മറ്റ് കടകളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

Share Email
Top