കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു

കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം
കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം

കുവൈത്ത്: കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിലുള്ള ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ തീപിടിത്തം കൂടുതൽ രൂക്ഷമാക്കാൻ കാരണമായി. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ തീ വിജയകരമായി നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

Share Email
Top