റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് തെക്ക് ഭാഗത്തുള്ള പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിൽ തീപ്പിടിത്തവും കനത്ത പുകയും ഉണ്ടായതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയാണ് (ഒക്ടോബർ 3) സംഭവം പുറത്തുവന്നത്.
തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. സംഭവത്തിൽ സൗദി അധികൃതരോ അരാംകോ മാനേജ്മെന്റോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെയും ഏതെങ്കിലും വിഭാഗങ്ങൾ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Also Read: ഒമാൻ വിഷൻ 2040! ദാഹിറ ഗവർണറേറ്റിൽ പുതിയ പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു
യെമനിലെ ഹൂതി വിഭാഗവുമായി സൗദി അറേബ്യ നിലവിൽ നടത്തിവരുന്ന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അരാംകോ കേന്ദ്രത്തിന് സമീപം ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമീപ ദിവസങ്ങളിൽ സൗദിയുടെ പ്രധാനപ്പെട്ട ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴത്തെ സംഭവത്തിന് പിന്നിൽ അത്തരത്തിലുള്ള ആക്രമണമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






