ഫൈനൽ മിക്സും കഴിഞ്ഞു; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തിയറ്ററുകളിലേക്ക്

ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’

ഫൈനൽ മിക്സും കഴിഞ്ഞു; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തിയറ്ററുകളിലേക്ക്
ഫൈനൽ മിക്സും കഴിഞ്ഞു; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തിയറ്ററുകളിലേക്ക്

ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫൈനൽ മിക്സ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റിഫനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണിത്.

Also Read: ‘വെടക്കാക്കി തനിക്കാക്കുന്ന ചിലയാളുകൾ! കണക്കുകൾ പുറത്തുവിടാൻ ഇവരെയൊക്കെ ആര് ഏല്പിച്ചെന്ന് നിർമാതാവ്, പിന്തുണച്ച് ബാബുരാജ്

അതേസമയം ദിലീപ്, ധ്യാൻ എന്നിവർക്കൊപ്പം ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share Email
Top