ഇസ്ലാമാബാദ്: പാകിസ്ഥാൻ ഫുട്ബാൾ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് ഫിഫ. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഫിഫയും എ.എഫ്.സിയും നിർദേശിച്ച ഭേദഗതികൾ പി.എഫ്.എഫ് കോൺഗ്രസ് അംഗീകരിക്കുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കുമെന്ന് ഫിഫ വ്യക്തമാക്കി.
2019 ജൂണിൽ ഫിഫ നിയമിച്ച നോർലൈസേഷൻ കമ്മിറ്റിക്ക് ഇതുവരെ ഈ ഭേദഗതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.നോർമലൈസേഷൻ കമ്മിറ്റിയിൽ പലതവണ അഴിച്ചുപണികൾ നടന്നെങ്കിലും ഫുട്ബോൾ ഫെഡറേഷനിലോ സമാന്തരമായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിലോ മാറ്റം വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Also Read: ചാമ്പ്യൻസ് ട്രോഫി: പാറ്റ് കമിന്‍സും ഹേസല്‍വുഡും കളിക്കില്ല
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ സ്പോർട്സ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതയാണ് ഭേദഗതികൾ നടപ്പാക്കാൻ തടസ്സമെന്നാണ് വിലയിരുത്തൽ. അതേസമയം, ഫെബ്രുവരി 15നകം മാറ്റങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുമെന്ന് നോർമലൈസേഷൻ കമ്മിറ്റി ചെയർമാൻ ഹാരൂൺ മാലിക് പാർലമെന്ററി സമിതിയെ അറിയിച്ചു. തീരുമാനം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. 2017 ന് ശേഷം പി.എഫ്.എഫിന്റെ മൂന്നാമത്തെ സസ്‌പെൻഷനാണിത്.