തിരുവനന്തപുരം: നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. നെടുമങ്ങാട് വഞ്ചുവം സ്വദേശി നമിതയെയാണ് കഴിഞ്ഞദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്.
വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. സംഭവദിവസം രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. സംസാരിച്ച് മടങ്ങിയ ശേഷം ഫോണില്‍ വിളിച്ചെങ്കിലും നമിത ഫോണ്‍ എടുത്തില്ല. പിന്നാലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: ‘അഹങ്കാരികളായി മാറി, ഇപ്പോഴും പണത്തോട് ആർത്തി’
സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണില്‍, പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമായിരിക്കാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.