ഹൈദരാബാദ്: ഹൈദരാബാദിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് ഏഴ് കൗമാരക്കാർ വീണ് അപകടം. നിലവിൽ രണ്ട് പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്.
കൗമാരക്കാരായ ഏഴ് പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് ഏഴംഗ സംഘം റിസർവോയറിലേക്ക് വീഴുകയായിരുന്നു. തിരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.