ബ്രിട്ടീഷ് ഗവണ്‍മെന്റ് യുക്രെയ്ന്‍ സംഘര്‍ഷത്തെ റഷ്യയുമായുള്ള ‘യഥാര്‍ത്ഥ യുദ്ധം’ ആയി കണക്കാക്കണമെന്ന് മുന്‍ എംഐ6 മേധാവി റിച്ചാര്‍ഡ് ഡിയര്‍ലോവ്. 1999 മുതല്‍ 2004 വരെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന് നേതൃത്വം നല്‍കിയ ഡിയര്‍ലോവ് മാധ്യമപ്രവര്‍ത്തക സോഫി റിഡ്ജുമായി സ്‌കൈ ന്യൂസില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ ആഴ്ച ആദ്യം റഷ്യ ഡസന്‍ കണക്കിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്തിയതായി റിഡ്ജ് പറയുന്നു. അതുകൊണ്ടുതന്നെ റഷ്യന്‍ ഭരണകൂടത്തിനെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, മറ്റു സൗഹൃദ രാജ്യങ്ങള്‍ എന്നിവരുമായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്താനും, റഷ്യയ്‌ക്കെതിരെ പുതിയ കൂട്ടുകെട്ട് ഉറപ്പാക്കാനുമുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. യുക്രെയ്നിനെ സൈനികവും സാമ്പത്തികവുമായി ശക്തിപ്പെടുത്താനുള്ള ബ്രിട്ടന്റെ പ്രവര്‍ത്തനങ്ങള്‍ പുടിനെ കൂടുതല്‍ പ്രതികാര നടപടിയിലേയ്ക്ക് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ‘ഇപ്പോള്‍, റഷ്യ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് സൈനിക സംഘട്ടനമല്ല, മറിച്ച് ഹൈബ്രിഡ് രീതിയാണ്. വാസ്തവത്തില്‍ റഷ്യയുടെ പുതിയ യുദ്ധരീതിയില്‍ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭയന്നിരിക്കുകയാണ്. റഷ്യ ഒരു യഥാര്‍ത്ഥ സൈനിക സംഘര്‍ഷം നടത്തുന്നില്ല, മറിച്ച് ‘ഹൈബ്രിഡ് യുദ്ധം’ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: അഞ്ച് ലക്ഷത്തിലധികം യുക്രൈയിൻ സൈനികർ കൊല്ലപ്പെട്ടു? റിപ്പോർട്ട് പുറത്ത് വിട്ട് ദി ഇക്കണോമിസ്റ്റ്
അട്ടിമറിയായി കരുതുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു. 2022ല്‍ നോര്‍ഡ് സ്ട്രീം പൈപ്പ്ലൈന്‍ ആക്രമണം, പാശ്ചാത്യ പങ്കാളിത്തം ആരോപണവിധേയമായ ഒരു സംഭവമാണ്. നോര്‍ഡ് സ്ട്രീം ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന ചോദ്യത്തിന് ഇപ്പോഴും യഥാര്‍ത്ഥ വസ്തുത ലഭ്യമായിട്ടില്ല. ബ്രിട്ടണും അമേരിക്കയും പ്രത്യക്ഷമായും പൈപ്പ്ലൈന്‍ തകര്‍ക്കാന്‍ ഉത്തരവാദികളാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാല്‍, റഷ്യയാണ് പൈപ്പ്‌ലൈന്‍ തകര്‍ത്തതെന്ന് ചില പാശ്ചാത്യ രാജ്യങ്ങളും പറയുന്നു.
റഷ്യയെ പേടിച്ച് ബ്രിട്ടണും മറ്റ് നാറ്റോ സഖ്യരാജ്യങ്ങളും ഇപ്പോള്‍ ഹൈബ്രിഡ് തന്ത്രങ്ങളെ നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഡിയര്‍ലോവിന്റെ മുന്നറിയിപ്പ്. റഷ്യയുടെ ഹൈബ്രിഡ് തന്ത്രങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിക്കുന്നു. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സഖ്യങ്ങള്‍, റഷ്യയുടെ സൈബര്‍ പ്രവര്‍ത്തനങ്ങളോട് കരുതലോടെ പ്രതികരിക്കേണ്ടതുണ്ടെന്നും ഡിയര്‍ലോവ് ചൂണ്ടിക്കാണിക്കുന്നു.

Also Read: അമേരിക്കയെ വീഴ്ത്താന്‍ റഷ്യയുടെ ‘ഗ്രേ-സോണ്‍’ യുദ്ധം
അതേസമയം, യുക്രെയ്‌നിനുള്ള പാശ്ചാത്യ സൈനിക സഹായം, അത് യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയോ, യുക്രെയ്‌നോ മാത്രമല്ല തങ്ങളുടെ എതിരാളികളെന്ന് റഷ്യ വ്യക്തമായിട്ടുണ്ട്. ചലഞ്ചര്‍ 2 ടാങ്കുകളും മറ്റ് തരത്തിലുള്ള ഹെവി ആയുധങ്ങളും യുക്രെയിനിന് വിതരണം ചെയ്ത ബ്രിട്ടണ്‍ ഇപ്പോള്‍ റഷ്യയുടെ ഭീഷണിക്ക് മുന്നില്‍ വിറച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ സര്‍ക്കാര്‍ അടുത്തിടെ അധിക ആംഗ്ലോ-ഫ്രഞ്ച് സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ യുക്രെയ്‌നിലേക്ക് എത്തിച്ചു എന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടണ്‍ മാത്രമല്ല ഫ്രാന്‍സും റഷ്യയുടെ ശത്രുവായി മാറും. റഷ്യന്‍ മണ്ണിലെ ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ തിരിച്ചടിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് റിച്ചാര്‍ഡ് ഡിയര്‍ലോവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.