കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടറുടെ പ്രതിഷേധം

ബെളഗാവി ഹാരോഗേരി എസ്ഐ മല്ലപ്പ പൂജാരിയുടെ കസ്റ്റഡി പീഡനത്തെ തുടർന്നാണു പിതാവ് മരിച്ചതെന്നാണു വിജയപുര ദേവദുർഗ് പൊലീസ് ഇൻസ്പെക്ടർ അശോക സദാൽഗിയുടെ ആരോപണം

കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടറുടെ പ്രതിഷേധം
കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടറുടെ പ്രതിഷേധം

ബെംഗളൂരു: കസ്റ്റഡിയിൽ മരിച്ച പിതാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടർ പ്രതിഷേധിച്ചു. കൃഷിയിടത്തിൽ ചിലർ കടന്നുകയറി ആക്രമിച്ചതിനെ തുടർന്നു പിതാവ് പൊലീസിനെ വിളിച്ചെങ്കിലും അന്യായമായി പിതാവിനെയാണ് കസ്റ്റഡിയിലെടുത്തെന്നും അശോക പറഞ്ഞു. അവിടെ വച്ച് ആരോഗ്യം വഷളായെന്നും അശോക വ്യക്തമാക്കി. ബെളഗാവി ഹാരോഗേരി എസ്ഐ മല്ലപ്പ പൂജാരിയുടെ കസ്റ്റഡി പീഡനത്തെ തുടർന്നാണു പിതാവ് മരിച്ചതെന്നാണു വിജയപുര ദേവദുർഗ് പൊലീസ് ഇൻസ്പെക്ടർ അശോക സദാൽഗിയുടെ ആരോപണം.

Share Email
Top