ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്; ഡ്രൈവര്‍ വണ്ടിയോടിച്ചത് മദ്യലഹരിയില്‍

ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്; ഡ്രൈവര്‍ വണ്ടിയോടിച്ചത് മദ്യലഹരിയില്‍

കോഴിക്കോട്: ദേശീയ പാതയില്‍ അമ്പായത്തോട്ടിലെ ബാറിന് മുന്‍വശത്ത് ലോറിയും സ്‌കൂട്ടറും ഇടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്. പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്ദുറഹ്‌മാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റോഡരികിലെ ബാറിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു ലോറി. ഡ്രൈവര്‍ വാഹനത്തില്‍ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഡ്രൈവറെ പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top