അച്ഛനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​രി​സ​ര​വാ​സി​ക​ൾ പു​ന​ലൂ​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

അച്ഛനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
അച്ഛനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

അ​ഞ്ച​ൽ: ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങി വീ​ട്ടി​ലെ​ത്തി​യ വ​യോ​ധി​ക​നെ​യും മ​ക​ളെ​യും മൂ​ന്നം​ഗസംഘം വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യാണ് പ​രാ​തി. ഏ​രൂ​ർ മ​ണ​ലി​ൽ ഊ​രാ​ളി​യ​ഴി​കം ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മ​ക​ൾ ആ​ശ വി. ​നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് വെ​ട്ടി​യ​ത്. വ​ട​മ​ൺ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രെ ഇ​രു​ട്ടി​ൽ മ​റ​ഞ്ഞി​രു​ന്ന്​ അ​ക്ര​മി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും മാ​ര​കാ​യു​ധം കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടു​ക​യായിരുന്നു.

ബ​ഹ​ളം കേ​ട്ട് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​വ​ന്ന മ​ക​ൾ ആ​ശ​യെ​യും അ​ക്ര​മി​ക​ൾ വ​ല​തു​കൈ​യി​ൽ വെട്ടുകയും അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ പ​രാ​തി. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​രി​സ​ര​വാ​സി​ക​ൾ പു​ന​ലൂ​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​തി​നെ​ട്ടോ​ളം തു​ന്ന​ലു​ക​ളു​ണ്ട് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ​ക്ക്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​ര​ന​ല്ലൂ​ർ സു​നി​ൽ വി​ലാ​സ​ത്തി​ൽ സു​നി​ൽ (ശ​ങ്കു -39), അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (39) എ​ന്നി​വ​രെ ഏ​രൂ​ർ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​തി​നേ​ഴു​കാ​ര​നെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു.

Also Read: അനധികൃതമായി മദ്യവിൽപന: യുവാവ് അറസ്റ്റിൽ

അതേസമയം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​ശ​യെ മ​ദ്യ​പി​ച്ചെ​ത്തി​യ സു​നി​ൽ തെ​റി​വി​ളി​ക്കു​ക​യും ന​ഗ്ന​ത​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ ആ​ശ​യും പി​താ​വും ചേ​ർ​ന്ന് ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമം.

Share Email
Top