റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളിലൂടെ കര്‍ഷക പ്രതിഷേധം; 1 ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കും

രാഷ്ട്രീയേതര സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളിലൂടെ കര്‍ഷക പ്രതിഷേധം; 1 ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കും
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളിലൂടെ കര്‍ഷക പ്രതിഷേധം; 1 ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കും

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിലൂടെ പ്രതിഷേധത്തിന്റെ കരുത്ത് അറിയിക്കാനൊരുങ്ങി കര്‍ഷകര്‍. പഞ്ചാബിലെയും ഹരിയാനയിലേയും 200 ലധികം സ്ഥലങ്ങളിലായി 1 ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കും.

രാഷ്ട്രീയേതര സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുക, വൈദ്യുതിയുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക എന്നിവയെല്ലാമാണ് കര്‍ഷകരുടെ ആവശ്യം.

Also Read: ബംഗളുരുവില്‍ എം പോക്‌സ് സ്ഥിരീകരിച്ചു

പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുമായും ഉടന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്നും ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ദേശീയ കാര്‍ഷിക വിപണി നയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷക സമര നേതാക്കള്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധിക്കുന്നത്.

Share Email
Top