പഞ്ചാബിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കർഷകർ

കർഷകരുടെ പ്രതിഷേധ വേദികളും ട്രാക്ടറുകളും നശിപ്പിതിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു

പഞ്ചാബിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കർഷകർ
പഞ്ചാബിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കർഷകർ

പഞ്ചാബ്: കർഷകർക്കെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കർഷകർ. കർഷകരുടെ പ്രതിഷേധ വേദികളും ട്രാക്ടറുകളും നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ പറഞ്ഞു.

അതേസമയം, മിനിമം താങ്ങുവില നിയമപരമാക്കുക, ദേശീയ കാർഷിക വിപണന കരട് നയം പിൻവലിക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന് മുന്നിൽ പഞ്ചാബിലെ ആം ആദ്മി സർക്കാർ കീഴടങ്ങിയെന്ന് എസ് കെ എം ആരോപിച്ചു. ഇതിനെതിരെ കർഷക സംഘടനകൾ ഐക്യത്തോടെ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

Share Email
Top