മോദി മന്ത്രിസഭയില്‍ കുടുംബവാഴ്ച; ആരോപണവുമായി രാഹുല്‍ ഗാന്ധി

മോദി മന്ത്രിസഭയില്‍ കുടുംബവാഴ്ച; ആരോപണവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: മോദി മന്ത്രിസഭയില്‍ കുടുംബവാഴ്ചയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി. മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടിക ഉള്‍പ്പെടെ പങ്കുവച്ച് എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവര്‍ ‘സര്‍ക്കാര്‍ കുടുംബങ്ങളിലേക്ക്’ അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്’- രാഹുല്‍ അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകന്‍ എച്ച്.ഡി.കുമാരസ്വാമി, മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ അരുണാചല്‍ സ്പീക്കര്‍ റിന്‍ചിന്‍ ഖാരുവിന്റെ മകന്‍ കിരണ്‍ റിജിജു, ഏക്‌നാഥ് ഷിന്‍ഡെയുടെ മരുമകള്‍ രക്ഷാ ഖഡ്‌സെ, ചൗധരി ചരണ്‍ സിങ്ങിന്റെ ചെറുമകന്‍ ജയന്ത് ചൗധരി, റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, ജയശ്രീ ബാനര്‍ജിയുടെ മരുമകന്‍ ജെ.പി.നഡ്ഡ, ഓം പ്രകാശ് പാസ്വാന്റെ മകന്‍ കമലേഷ് പാസ്വാന്‍ തുടങ്ങി മോദി മന്ത്രിസഭയിലെ 20 നേതാക്കളുടെ പേരുള്ള പട്ടികയാണ് രാഹുല്‍ എക്‌സില്‍ പങ്കുവച്ചത്.

Top