തിരുവനന്തപുരത്ത് കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ കുറ്റവാളി കരിമഠം കോളനി സ്വദേശി വാവാച്ചി എന്ന സനൽകുമാറിനെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തർക്കത്തിനിടയിൽ ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി, പിന്നീട് കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായ മുറിവുകളേൽപ്പിക്കുകയായിരുന്നു. പൊലീസ് റെക്കോർഡുകൾ പ്രകാരം ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സനൽകുമാർ, മയക്കുമരുന്ന് കച്ചവടം, വധശ്രമം, ഗുണ്ടാ ആക്രമണം എന്നിവയടക്കം പൂജപ്പുര, കരമന, മലയിൻകീഴ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
തർക്കത്തിനിടയിൽ ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി, പിന്നീട് കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായ മുറിവുകളേൽപ്പിക്കുകയായിരുന്നു






