സ്വര്‍ണ്ണവിലയില്‍ ഇടിവ് ; പവന് 1120 രൂപ കുറഞ്ഞു

സ്വര്‍ണ്ണവിലയില്‍ ഇടിവ് ; പവന് 1120 രൂപ കുറഞ്ഞു
സ്വര്‍ണ്ണവിലയില്‍ ഇടിവ് ; പവന് 1120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 52,920 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി എസ് ടിയുമടക്കം ഏകദേശം അറുപതിനായിരത്തിത്തോളം രൂപ കൊടുക്കേണ്ടി വരും.

ഇന്നലെ പവന് 54,040 രൂപയും, ഗ്രാമിന് 6,755 രൂപയുമായിരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവുണ്ടായതോടെയാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടാകുന്നത്. യു. എസ് ബോണ്ടുകളുടെ മൂല്യത്തില്‍ വര്‍ദ്ധനയുണ്ടായതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും പണം പിന്‍വലിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

Share Email
Top