സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 280 കുറഞ്ഞു

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 280 കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ഗ്രാമിന് 6625 രൂപയാണ് വില. ഇന്നലെ 53,280 രൂപയായിരുന്നു പവന് വില.
ഏപ്രില്‍ 19ന് സര്‍വകാല റെക്കോഡായ 54,520 ആയിരുന്നു പവന്റെ വില. ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.

ഏപ്രില്‍ രണ്ടിലെ വിലയായ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ഏപ്രില്‍ 23ന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

Top